മാനിവയല്‍: വായന പക്ഷാചരണം വൈത്തിരി താലൂക്കുതല സമാപനവും ഐ.വി. ദാസ് അനുസ്മരണവും മാനിവയല്‍ ഹരിശ്രീ ഗ്രന്ഥശാലയില്‍ നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എം. ദേവകുമാര്‍ ഉദ്ഘാടനം ചെയ്തു.
വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.കെ. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. "മാധ്യമങ്ങളും പൊതുബോധ നിര്‍മിതിയും'എന്ന വിഷയത്തില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.ടി. സുഗതന് പ്രഭാഷണം നടത്തി. ഡോ. ജിതിന് കണ്ടോത്ത്, കെ. രാജന്, കെ. വിശാലാക്ഷി, സി.കെ. വര്‍ഗീസ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് ഹരിശ്രീ ഗ്രന്ഥശാല സെക്രട്ടറി വിനീത് കുമാര്‍ . എന്നിവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.